പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

മലയാളത്തിൽ ഈ പ്രസ്ഥാനം എന്നുമുതൽ ഉടലെടുത്തു എന്നു ഖണ്ഡിതമായി പറയുവാൻ നിവൃത്തിയില്ല. എങ്കിലും തോലൻ്റെ കാലം മുതൽ വിനോദകവന രീതികൾ കണ്ടുവരുന്നുണ്ട്. സംസ്കൃത നാടകങ്ങൾ അഭിനയിക്കുമ്പോൾ വിദൂഷകൻ ചൊല്ലാറുള്ള ശ്ലോകങ്ങളിൽ നിന്നായിരിക്കണം ഭാഷയിൽ ഇതിന്റെ ഉൽപത്തി എന്നു തോന്നുന്നു. സ്വപ്നവാസവദത്തത്തിലെ, ഉദയനൻ വാസവദത്തയെ വീണയഭ്യസിപ്പിക്കുമ്പോഴുണ്ടായ അനുഭവത്തെ പ്രകാശിപ്പിച്ചുകൊണ്ടുള്ള,

ബഹുശോച്യുപദേശേഷു–യയാ മാം വീക്ഷമാണയാ
ഹസ്തേന സ്രസ്തകോണേന–കൃതമാകാശവാദിതം

എന്ന ശ്ലോകത്തിനു്,

ബഹുശോച്യുമി ചേറീട്ട്–യയാ മഠം നോക്കമാണയാ
ഹസ്തേന സ്രസ്തശൂർപ്പേണ–കൃതമാകാശചേറിതം

എന്ന ഹാസ്യാനുകരണം നോക്കുക. ഇതുപോലെ വിദൂഷകശ്ലോകങ്ങൾ അനവധിയുണ്ട്. ചിരിപ്പിച്ചു രസിപ്പിക്കുക എന്നതിൽക്കവിഞ്ഞൊന്നും ഈവക പ്രതിശ്ലോകങ്ങളിലൂടെ ആ പാരഡി വിദഗ്ദ്ധൻ സങ്കല്പിച്ചിട്ടുണ്ടോ എന്നു സംശയമാണു്. ചില വിലക്ഷണരീതികളെ പ്രകാശിപ്പിക്കുവാനും ചിലരുടെ വങ്കത്തത്തെ വെളിപ്പെടുത്തിക്കാണിക്കുവാനും ഇത്തരം വികടസരസ്വതി ഉപയോഗപ്പെട്ടിരുന്നു. ഒരിക്കൽ, കുലശേഖര ചക്രവർത്തിയുടെ നേത്യാരമ്മയായിരുന്ന ചേറോട്ടിലമ്മ, തന്നെ വർണ്ണിച്ചു ഒരു ശ്ലോകം നിർമ്മിക്കണമെന്നു തോലനോടു് ആവശ്യപ്പെട്ടുവത്രെ. അപ്പോൾ ഉപഹാസനിശിതമായ ആ പ്രതിഭയിൽ നിന്ന് പുറപ്പെട്ടതിങ്ങനെയാണു്: