വിനോദകവനപ്രസ്ഥാനം
ഗൗരീശപട്ടം ശങ്കരൻനായർ : വ്യക്തികളുടേയും സമൂഹത്തിൻ്റേയും ദൗർബ്ബല്യങ്ങളെ കണ്ടറിഞ്ഞ് അവയെ പരിഹാസരൂപത്തിൽ അഥവാ വിനോദരൂപത്തിൽ പ്രകാശിപ്പിക്കുന്നതിലാണ് ഈ യുവകവിയുടെ സാമർത്ഥ്യം പ്രകടമായി കാണുന്നത്. ‘കണ്ണമ്മൂലപ്പാലവും സ്വല്പം പ്രണയവും’ എന്ന സമാഹരത്തിലുള്ള ‘മഹാബലിയും വാമനനും തിരുവനന്തപുരത്തു്’ എന്ന കവിതതന്നെ നോക്കുക. പൊട്ടിച്ചിരിക്കു ധാരാളം വകനല്കുന്ന ഒന്നാണത്. ‘ചുണ്ടെലി പാച്ചുമ്മാനും കാർത്തികക്കുട്ടിയും’– ഇതിൽ പാച്ചുമ്മാനേയും കാർത്തികക്കുട്ടിയേയും മലയാളം ഇംഗ്ലീഷ് മണിപ്രവാള ശൈലിയിൽ അവതരിപ്പിക്കുന്നു. കുഞ്ചൻ നമ്പ്യാരുമായി ഒരു ഉല്ലാസയാത്ര – ഒരു സുപ്രഭാതത്തിൽ തിരുവനന്തപുരം പട്ടണത്തിലെ ബസ്സ് സ്റ്റോപ്പിലെത്തുന്ന കുഞ്ചൻനമ്പ്യാരുടെ അനുഭവങ്ങൾ രസികതയോടുകൂടി വർണ്ണിക്കുകയാണു് ഇതിൽ. തുള്ളലുകളിലെ ഹാസ്യം നവ്യാനുഭൂതികളോടുകൂടി ഈ കൃതിയിൽ നിറഞ്ഞുകാണാം – ശങ്കരൻനായരുടെ പ്രതിപാദനരീതി കാണിക്കുവാൻ ‘കണ്ണമ്മൂലപ്പാലവും സ്വല്പം പ്രണയവും’ എന്ന കൃതിയിൽനിന്നും ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം. ആകർഷ്‌കത്വമുള്ള പെൺകുട്ടികളെ കണ്ടാൽ യുവാക്കന്മാക്കുണ്ടാകുന്ന കാമോത്സുകതയാണു് പ്രസ്തുത കവിതയിലെ പ്രമേയം. കവി അതിലെ യുവാവിനെ അവതരിപ്പിക്കുന്നതു നോക്കുക:
