പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

വടക്കുനിന്നും നടന്നു വന്നൂ
വകതിരിവുള്ളൊരു കൊച്ചൻ
ടെർലിൻ സ്ലാക്കും വൂളൻ പാൻ്റും
കണ്ണിൽ കൂളിങ് ഗ്ലാസ്സും
പാമ്പിൻപത്തികണക്കേ ചീകി
പടുത്തുയർത്തിയ മുടിയും
വടയക്കാടൻമുക്കിൽ വന്നൂ
വടക്കുനിന്നക്കൊച്ചൻ
കലുങ്കിലൊരുകാൽകയറ്റി, കയ്യിൽ
കൈലേസിട്ടു കശക്കി
ചുണ്ടിൽ ‘ഉലകേ മായം വാഴ് വേ
മായം’ ചൂളംകുത്തി
ഈർക്കിലുവരയൻ മീശയിലൂടെ
ഇടത്തുകൈവിരൽ നീട്ടി
ബർക്കിലി സിഗരറ്റ് ചുണ്ടിൻ്ററ്റ-
ത്തിടുക്കി പുകയും തുപ്പി
നിന്നു ചെക്കൻ മേക്കുനിന്നും
വന്നൂ സിറ്റിവണ്ടി.

ചിരിക്കും ചിന്തയ്ക്കും വകനല്കുന്ന യഥാർത്ഥമായ ഒരു ചിത്രമാണിതെന്നു പറയേണ്ടതില്ലല്ലോ. അറബിക്കടൽ, റോസിലി തുടങ്ങിയവയാണു് കവിയുടെ മറ്റു കൃതികൾ.