വിനോദകവനപ്രസ്ഥാനം
‘ഉദ്ഘാടന’ത്തിൽനിന്നു രണ്ടു വരികൾ:
ജനസേവനത്തിൻ്റെ– ലേബലാൽ സ്വാർത്ഥം ക്രൂരം
ജനവഞ്ചനത്തിന്നാ– യെത്രനാൾ നടക്കും നീ?
‘ജാഥ’യിൽനിന്നുമാണു് താഴെ കാണുന്ന വരികൾ ഉദ്ധരിക്കുന്നതു:
ഖണ്ഡമായ് നുറുക്കുക– കൈക്കൂലിക്കരം വെട്ടി–
ത്തുണ്ടാമാക്കുക പൊതു– മുതൽ ധൂർത്തടിച്ചോരെ
ചവിട്ടിത്തെറിപ്പിക്കൂ– ജോലി ചെയ്യാതെ പങ്ക–
ച്ചുവട്ടിൽ ദിനംകൊല്ലും– ശമ്പളപ്പണിക്കാരെ!
‘ദിവ്യദുഃഖം’ ചെമ്മനത്തിൻ്റെ നല്ലൊരുപഹാസകവിതയാണു്. മഹാകവി വള്ളത്തോൾ അന്തരിച്ച അവസരത്തിൽ അദ്ദേഹത്തിനു് ആദരാഞ്ജലികളർപ്പിക്കുവാൻ പലരും ചെല്ലുന്നു. ഗവർമെന്റിൻ്റെ പ്രതിനിധി ഒരു മന്ത്രിയും അക്കൂട്ടത്തിൽ – ഇനി കവിയുടെ വാക്കുകൾ തന്നെയാവാം:
രംഗത്തു നില്ക്കും പോലീസൊക്കെയും ക്ഷണംകൊണ്ടു
തിങ്ങുമുത്സാഹത്തിൻ്റെ കേന്ദ്രമായ് മാറുന്നല്ലോ!
ദൂരെനിന്നൊരു സക്കാർക്കാറു പാഞ്ഞെത്തീടുന്നു
പോരുന്നതേതോ മന്ത്രിയാകണം നേരാണല്ലോ
കവിതൻ നിര്യാണത്തിൽ ഞെട്ടിപ്പോയ് നടുങ്ങിപ്പോയ്
