പദ്യസാഹിത്യചരിത്രം. മുപ്പതാമദ്ധ്യായം

വിനോദകവനപ്രസ്ഥാനം

അന്നൊത്ത പോക്കീ, കുയിലൊത്ത പാട്ടീ
തേനൊത്ത വാക്കീ, തിലപുഷ്പമൂക്കീ
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ.

ഇതിലെ പോക്കീ, വാക്കീ തുടങ്ങിയ ശബ്ദപ്രയോഗങ്ങൾ ചേറോട്ടിലമ്മയെ രസിപ്പിച്ചില്ലെന്നു മാത്രമല്ല, കുപിതയാക്കിത്തീർക്കുകയും ചെയ്തു.

ആ ഘട്ടത്തിൽ അവരെ പ്രസാദിപ്പിക്കാൻ അവർക്കറിയാൻ വയ്യാത്ത സംസ്കൃതത്തിൽ ഇങ്ങനെ ആ സരസൻ തട്ടിവിട്ടു:

അർക്കശുഷ്ക്കഫലകോമളസ്തനീ
തിന്ത്രിണീദളവിശാലലോചനേ
നിംബ പല്ലവസമാനകേശിനീ
വൃദ്ധവാനരമുഖീ വിരാജസേ

ഇതായിരുന്നു ആ ശ്ലോകം.

ഗജമുഖവാഹനരിപുനയനേ!
ദശരഥനന്ദനസഖിവദനേ