സംസ്കൃതമഹാകാവ്യങ്ങൾ
വിക്ടോറിയാ ചക്രവത്തിനിയുടെ വിളംബരം മഹാകാവ്യത്തിലെ ശ്രദ്ധേയമായ ഒരു ഭാഗമാണു്. അതിൽനിന്ന് ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാതെപോകാൻ മനസ്സനുവദിക്കുന്നില്ല:
ശ്ലോകം 1.
യൽ ഭാരതം വിവിധഹേതുവശേന സാക്ഷാ-
ദസ്മാഭി രേവ ഭരണീയമിഹാദ്യ ദൃഷ്ടം
തസ്യാഃ ക്ഷിതേസ്തദഖിലാം ധുരമത്യൂ ദാരാ-
മാദദ്‌മഹേ സ്വയമിതഃ സ്വനിയോജ്യസംഘാൽ,
ശ്ലോകം 2.
തത്താവദുക്തവസുധാതലമാവസന്തി
യാ യാഃ പ്രജാ, വിദിതമസ്ത്വാഖിലസ്യ, താസ്താ!
അസ്മാകമസ്മദധികാരിജനസ്യ ചാജ്ഞാ-
മദ്യപ്രഭൃത്യവഹിതാഃ പരിപാലയന്തു.
ശ്ലോകം 3.
ഇന്ത്യാജനഃ പുനരിദം ച വിദാംകരോതു
നോ ജാതു ജാതിമതവർഗ്ഗമുഖാനുപാധീൻ
സ്വീയപ്രജാസു ഗണയിഷ്യതി ദൃഷ്ടിരത്ര
നാനാധികാരഭരണാർഹഗവേഷിണീനഃ
ശ്ലോകം 4.
അത്ര പ്രജാകുശലമേവ ഭവേൽ ബലം ന-
സ്മൽപ്രീതിരേവ ഖലു ഗുപ്തിരഥാസ്മദീയാ
താസാം കൃതജ്ഞമനസാമനുരാഗ ഏവ
സർവ്വോത്തമം പ്രതിഫലം ച ഭവത്വഥോ നഃ
