സംസ്കൃതമഹാകാവ്യങ്ങൾ
പരിഭാഷ:
ശ്ലോകം 1.
ഇന്ത്യാമഹീഭരണമിന്നുമുതൽക്കു സാക്ഷാൽ
നാംതന്നെയേല്പതിനു ഹേതുവുദിക്കയാലേ
സംഘത്തിൽനിന്നതിനെഴുന്നൊരു ഭാരമെല്ലാം
നേരിട്ടു നാം നലമൊടിന്നു വഹിച്ചിടുന്നു.
ശ്ലോകം 2.
അക്ഷോണിതന്നിലമരുന്ന ജനങ്ങളെല്ലാം
സശ്രദ്ധമിന്നുമുതൽ, നന്ദിയിൽ നമ്മുടേയും
അസ്മാകരാകമധികാരിജനങ്ങടേയു-
മാജ്ഞാപനങ്ങളധികം നിറവേറ്റിടേണം.
ശ്ലോകം 3.
നാനാധികാരഭരണാർഹരെ നിശ്ചയിപ്പോ-
രാസ്മാകദൃഷ്ടി ജനജാതിമതാദികാര്യം
ഏതും ഗണിച്ചിടുകയില്ലൊരുനാളുമെന്നു-
മിൻഡ്യാജനങ്ങൾ വഴിപോലെ ധരിച്ചിടേണം.
ശ്ലോകം 4.
നിത്യം പ്രജാകുശലമാണു ബലം നമുക്കു;
തൽപ്രീതിയാണരിയ രക്ഷയുമില്ല വാദം;
ഒപ്പം കൃതജ്ഞതകലർന്നവരിങ്ങു കാട്ടും
തൽപ്രേമമേ പ്രതിഫലം സകല പ്രധാനം. (കെ. സി. കേശവപിള്ള)
സ്വാതന്ത്ര്യലബ്ധിക്കുശേഷം, കേരളത്തിലുണ്ടായിട്ടുള്ള സംസ്കൃത മഹാകാവ്യങ്ങൾ അഞ്ചെണ്ണമാണ്. ശ്രീനാരായണവിജയം, ക്രിസ്തുഭാഗവതം, കേരളോദയം, നവഭാരതം, വിശ്വഭാനു എന്നിവയാണ് പ്രസ്തുത കൃതികൾ.
