സഞ്ചാര സാഹിത്യം
കരിയാറ്റിൽ മല്പാൻ തൻ്റെ സ്വദേശമായ ആലങ്ങാട്ടുനിന്നും, തോമാക്കത്തനാർ രാമപുരത്തു കടനാട്ടുനിന്നും പുറപ്പെട്ടു. കാൽനടയായിട്ടായിരുന്നു ഈ യാത്ര. ഇരുവരും കുളച്ചൽ എന്ന സ്ഥലത്തുവച്ച് ഒരുമിച്ചുകൂടി. അവിടെനിന്നു തിരുവാങ്കോട്ട്, കോട്ടാർ ഈ സ്ഥലങ്ങളിൽകൂടി ഡിലനായിയുടെ വാസസ്ഥാനമായ ഉദയഗിരിക്കോട്ടയിലെത്തി. അനന്തരം തൂത്തുക്കുടിവഴി തരങ്ങൻപാടിയിൽ ചെന്നുചേർന്നു. ഇതിനകം മാസങ്ങൾ നാലു കഴിഞ്ഞു. സഹയാത്രക്കാരിൽ പലരും അവിടെവച്ചു മടങ്ങി. പിന്നീടു് കടലൂർ, പുതുശ്ശേരി, കോവളം, മൈലാപ്പൂർ ഈ സ്ഥലങ്ങൾ കടന്നുചെന്നു ചിന്നപ്പട്ടണത്തിൽ (മദ്രാസിൽ) എത്തുകയും അവിടെനിന്നു 1778 തുലാം മാസം 14-ാം തീയതി ‘ഏറോപ്പായിക്കു കപ്പൽ കയറുകയും ചെയ്തു’. പിന്നീട് അഞ്ചുമാസങ്ങൾ കൊണ്ടു് ഇൻഡ്യൻ മഹാസമുദ്രം കടന്നു് ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ഗുഡ് ഹോപ്പിലെത്തി. അവിടെ നിന്നും 1779 കുംഭം 17-ാം തീയതി ആഫ്രിക്കയിലെ വെൻഗെലോ എന്ന തുറമുഖത്തു ചെന്നുചേർന്നു. പിന്നീടു പോർട്ടുഗലിലേക്കു നേരെ പുറപ്പെടുവാനാണു തീരുമാനിച്ചതു്. എന്നാൽ കപ്പലിൽ ഉണ്ടായിരുന്നവരിൽ ചിലർ മരിക്കയും പലരും പനിപിടിച്ചു കിടപ്പിലാവുകയും കാലാവസ്ഥ വിപരീതമായിത്തീരുകയും ചെയ്തതിനാൽ തെക്കെ അമേരിക്കയിലുള്ള ബയ്യാ എന്നൊരു തുറമുഖത്താണു് ചെന്നടുത്തതു്. ഇതു് 1779 മേടം 30-ാം തീയതിയായിരുന്നു. പിന്നീട്ട് അവിടെനിന്നു യാത്ര തിരിച്ചു,
