പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

തളിർമരമിളകി നിൻ്റെ തങ്കവള കിലുങ്ങിയല്ലൊ
പൂഞ്ചോലക്കടവിൽ നിൻ്റെ പാദസരം കിലുങ്ങിയല്ലൊ
പാലൊളിച്ചന്ദ്രികയിൽ നിൻ മന്ദഹാസം കണ്ടുവല്ലോ– പാലൊളി….
പാതിരാക്കാറ്റിൽ നിൻ്റെ പട്ടുറുമാൽ ഇളകിയല്ലോ– പാ….

എന്നുള്ള ഗാനവും മാനവമനസ്സിനെ ആനന്ദത്തൂമരന്ദപ്പുഴയിൽ ആറാടിക്കുന്നവയാണു്. വിത്തുകളിലെ-
ഗോപുരമുകളിൽ വാസന്തചന്ദ്രൻ
ഗോരോചനക്കുറി വരച്ചു-സഖീ-ഗോരോചനക്കുറി വരച്ചു
അമ്പലമുറ്റത്തെ ആൽത്തറ വീണ്ടും
അന്തിനിലാവിൽ കുളിച്ചു
പ്രദക്ഷിണവഴിയിൽ വെച്ചെൻ്റെ ദേവൻ
പ്രത്യക്ഷനായി സഖീ–അവൻ പ്രത്യക്ഷനായി സഖീ
വരമൊന്നും തന്നില്ല, ഉരിയാടാൻ വന്നില്ല
പറയാതെയെന്തോ പറഞ്ഞു– ഗോപുര…
പൂവും പ്രസാദവും കൊടുത്തില്ല എടുത്തില്ല
നൈവേദ്യം നൽകിയില്ല– പ്രേമം
നിറയുമെൻ കണ്ണുകൾ ദേവവിഗ്രഹത്തിൽ
നിറമാലമാത്രം ചാർത്തി– ഗോപുര…

ഈ ഗാനം അതീവഹൃദ്യമെന്നേ പറയേണ്ടു. ആശാദീപത്തിലെ–

ജനനീ, ജയിക്ക, നീണാൾ മലയാളമേ–എന്നും
തവഗാനം ചൊരിയാം എന്മണിവീണയിൽ–മഹിത–
ജനനീ, ജയിക്ക നീണാൾ മലയാളമേ!

എന്നു തുടങ്ങുന്ന ഗാനവും, ദേവതയിലെ,