പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ജന്മഭൂമി ഭാരതം കർമ്മഭൂമി ഭാരതം
ജനത നാം ജനിച്ചുയർന്ന ധർമ്മഭൂമി ഭാരതം
മണ്ണെറിഞ്ഞാൽ പൊന്നുവിളയും മണ്ണുചേർന്ന ഭാരതം
വർണ്ണശബളജീവിതങ്ങൾ പൂത്തുനില്ക്കും ഭാരതം– ജന്മ….
ധന്യവിശ്വനായകന്മാർ ജന്മമാണ്ട ഭാരതം
വന്ദ്യനാം മഹാത്മജി പിറന്നുവന്ന ഭാരതം….

എന്നു തുടങ്ങുന്ന ഗാനവും ദേശാഭിമാന ദ്യോതകങ്ങൾതന്നെ. കൃഷ്ണകുചേലയിലെ-

കൈതൊഴാം ബാലഗോപാലാ–
കൈതൊഴാം നിന്നെയെപ്പോഴും
കരുണാസാഗരാ… കൃഷ്ണാ…
കൈവണങ്ങുന്നു പാപികൾ

തുടങ്ങിയവ ഭക്തിപാരവശ്യം നിറഞ്ഞവയെങ്കിൽ, ഇരുട്ടിൻ്റെ ആത്മാവിലെ-