സിനിമാഗാനങ്ങൾ
ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെൺമുകിലേ
കണ്ണീരിൽ മുങ്ങിയൊരെൻ കൊച്ചുകിനാവുകൾ
എന്തിനീ ശ്രീകോവിൽ ചുറ്റിടുന്നൂ– വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നൂ– ഈറനുടുത്തു….
എന്നിങ്ങനെയുള്ള ഗാനങ്ങൾ നൈരാശ്യത്തിൻ്റെ നൃത്തം ചവിട്ടുന്നവയാണു്.
എന്നാൽ ജീവിതസമരത്തിലെ-
ചിന്നും വെൺതാരത്തിൽ ആനന്ദവേളാ
എങ്ങും മലർശരൻ ആടുന്നവേളാ
ആശാസുന്ദര കല്പനാസ്വപ്നജീവിതയാത്രാ– ചിന്നും….
പ്രേമലീലയിൽ നമ്മൾ കൊച്ചു മായാഗൃഹമൊന്നുണ്ടാക്കി
കളിയാടാനിരുന്നു സഖീ–കിനാവിൻ്റെ ലോകത്തിൽ
മധുരാശതൂകുന്ന കോമളവേള–എങ്ങും മലർശരൻ ആടുന്നവേളാ – ചിന്നും….
ഇത്തരം പ്രേമഗാനങ്ങൾ ജീവിതാശ വളർത്തുന്നവയുമാണ്. അതുപോലെതന്നെ, കള്ളിച്ചെല്ലമ്മയിലെ–