സിനിമാഗാനങ്ങൾ
എന്നു തുടങ്ങുന്ന ഗാനവും പ്രസിദ്ധവും പ്രചാരമേറിയതുമായ ഒന്നുതന്നെ. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ചിത്രത്തിലെ കുറുമ്പൻ്റെ പുത്രി മാലയുടേതായ ഒരു ഗാനം കേൾക്കുക:
എല്ലാരും പാടത്തു സ്വർണ്ണം വിതച്ചു
ഏനെൻ്റെ പാടത്തു സ്വപ്നം വിതച്ചു
സ്വർണ്ണം വിളഞ്ഞതും നൂറുമേനി
സ്വപ്നം വിളഞ്ഞതും നൂറുമേനി….
ഇങ്ങനെ ഒഴുകുന്നു ആ ഹൃദ്യമായ ഗാനം. കാവ്യമേളയിലെ-
സ്വപ്നങ്ങൾ സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ
സ്വർഗ്ഗകുമാരികളല്ലൊ
നിങ്ങളീ ഭൂമിയിലില്ലായിരുന്നെങ്കിൽ
നിശ്ചലം ശൂന്യമീ ലോകം
ദൈവങ്ങളില്ലാ മനുഷ്യരില്ലാ പിന്നെ
ജീവിതചൈതന്യമില്ലാ….
സൗന്ദര്യസങ്കല്പശില്പങ്ങളില്ലാ–
സൗഗന്ധികപ്പൂക്കളില്ലാ– സ്വപ്ന….
ഇന്ദ്രനീലം കൊണ്ടു മാനത്തു തീർത്തൊരു
ഗന്ധർവ്വരാജാങ്കണത്തിൽ
ചന്ദ്രിക പൊൻതാഴികക്കുടം ചാർത്തുന്ന
ഗന്ധർവ്വരാജാങ്കണത്തിൽ