സിനിമാഗാനങ്ങൾ
ഈ യാത്ര തുടങ്ങിയതെവിടെനിന്നോ
ഇനിയൊരു വിശ്രമമെവിടെച്ചെന്നോ
മോഹങ്ങളവസാനനിമിഷംവരെ
മനുഷ്യബന്ധങ്ങൾ ചുടലവരെ– ഒരിടത്തു….
ഇതും ചിന്താബന്ധുരമായിരിക്കുന്നു. വാഴ്‌വേ മായത്തിലെ……
ചലനം-ചലനം-ചലനം
മാനവജീവിതപരിണാമത്തിൻ
മയൂരസന്ദേശം ചലനം-ചലനം-ചലനം– ചലനം….
വേദങ്ങളോതിയ മുനിമാർ പാടീ വാഴ്‌വേ മായം
ഈ യുഗം നിർമ്മിച്ച മനുഷ്യൻ തിരുത്തി – വാഴ്‌വേ സത്യം – ചലനം….
സ്വപ്നമൊരുവഴിയേ സത്യമൊരുവഴിയേ
അവയെ കണ്ണും കെട്ടി നടത്തും – കാലം മറ്റൊരുവഴിയേ
വാല്മീകി പാടി വള്ളുവർ പാടി – വാഴ്‌വേ മായം
ഈ യുഗം സ്നേഹിച്ച കവികൾ തിരുത്തി
വാഴ്‌വേ സത്യം…. വാഴ്വേ സത്യം….. വാഴ്വേ സത്യം
ചലനം – മയൂരസന്ദേശം.
എന്ന ഗാനവും സുന്ദരമായതുതന്നെ.