സിനിമാഗാനങ്ങൾ
ഹരിശ്ചന്ദ്രനിലെ താഴെ ഉദ്ധരിക്കുന്ന ഗാനം ഒന്നു മാത്രംമതി അദ്ദേഹത്തെ ഗാനരചയിതാക്കളുടെ മുൻപന്തിയിലെ സ്ഥിരാസനന്മാരിൽ ഒരാളായി പരിഗണിക്കുവാൻ. നോക്കുക:
ആത്മവിദ്യാലയമേ,
അവനിയിൽ ആത്മവിദ്യാലയമേ,
അഴിനിലയില്ലാ, ജീവിതമെല്ലാം
ആറടിമണ്ണിൽ നീറിയൊടുങ്ങും- ആത്മ….
തിലകം ചാർത്തി ചീകിയുമഴകായ്
പലനാൾ പോറ്റിയ പുണ്യശിരസ്സേ
ഉലകം വെല്ലാൻ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി
ഇല്ലാ ജാതികൾ, ഭേദവിചാരം
ഇവിടെപ്പുക്കവർ ഒരു കൈ ചാരം
മന്നവനാട്ടേ, യാചകനാട്ടേ
വന്നിടുമൊടുവിൽ വൻചിതനടുവിൽ– ആത്മ….
പ്രരോദനത്തിലെ, ‘കഷ്ടം, സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാതിയോ വംശമോ’ എന്ന പ്രസിദ്ധമായ ശ്ലോകത്തെ അനുസ്മരിപ്പിക്കുവാൻ മതിയായ ഒന്നാണു് ഈ ഗാനമെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.