സിനിമാഗാനങ്ങൾ
ഈ പ്രേമഗാനം പോലെതന്നെ സുന്ദരമാണു് സ്വപ്നം എന്ന ചിത്രത്തിൽനിന്നു താഴെ ഉദ്ധരിക്കുന്ന ഗാനവും:
നീ വരൂ കാവ്യദേവതേ
നീലയാമിനി– തീരഭൂമിയിൽ
നീറുമെൻ ജീവനിൽ കുളിരുമായി നീ
വരൂ- വരൂ- വരൂ!– നീ വരൂ….
വിജനമീ വിഷാദഭൂമിയാകെ– നിൻ
മിഴികളോ പൂക്കളോ വിടർന്നുനിൽപ്പൂ സഖീ
ഇരുളിൻ കണ്ണീരോ നിലാവോ നീർമുത്തോ?– നീറുമെൻ–
കിളികളോ കിനാവു കണ്ടു പാടി–
നിൻ വളകളോ– മൈനയോ?
കരളിൻ പൊൻവേണുവോ?
കവിതേ നിൻചുണ്ടിൽ കരിമ്പിൻനീർമുത്തോ?– നീറുമെൻ….