പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

കുമാരസംഭവത്തിൽ ബാലമുരളിയുടേതായി ചേർത്തിട്ടുള്ള ഒരു ഗാനമാണ് താഴെ കുറിക്കുന്നത്:

പൊൻതിങ്കൾക്കല പൊട്ടുതൊട്ട ഹിമവൽ
ശൈലാഗ്രശൃംഗത്തിൽ
വെൺകൊറ്റപ്പൂങ്കുടപോൽ വിടർന്ന വിമലാ–
കാശാന്തരംഗങ്ങളിൽ
നൃത്യദ്ധൂർജ്ജടിഹസ്തമാർന്ന തുടിത–
ന്നുത്താളഡുംഡുംരവം
തത്ത്വത്തിൻ പൊരുളാലപിപ്പു മധുരം
‘സത്യം – ശിവം – സുന്ദരം’
സത്യശിവസൗന്ദര്യങ്ങൾതൻ
ഭദ്രപീഠമീ ശൈലം ശിവശൈലം!– സത്യ…..
ആദിയുഷസ്സു വിടർന്നൂ ഇവിടെ
ആദിമനാദതരംഗമുയർന്നു– ആദി…..
പ്രപഞ്ചദർശനമൂല്യങ്ങൾതൻ– പ്രപ…
പ്രഭാതദീപമുണർന്നൂ ഉണർന്നൂ– സത്യ …
ആദിമഹസ്സു തെളിഞ്ഞു ഇവിടെ
ആനന്ദാമൃതഗംഗയുണർന്നൂ– ആദി….
തപസ്സമാധിദലങ്ങൾ വിടർന്നൂ– തപ….
താണ്ഡവകേളിയുണർന്നൂ ഉണർന്നൂ– സത്യ….

പ്രൗഢചിത്തത്തെ ആനന്ദിപ്പിക്കുന്ന മനോഹരമായ ഒരു ഗാനമാണിതെന്നു പറയേണ്ടതില്ലല്ലോ.