സിനിമാഗാനങ്ങൾ
കരുണയിലെ ചില ഗാനങ്ങൾ രസികതയൊഴുകുന്നവയാണു്:
പിന്തിരിഞ്ഞു നീ നില്ക്കെക്കാൺമൂ ഞാൻ മണി–
ത്തംബുരു ഇതു മീട്ടാൻ കൊതിച്ചുപോകും
കൈകൾ തരിച്ചുപോകും–
എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നോക്കുക.
‘ഗംഗായമുനാ സംഗമസമതലഭൂമി….
സ്വർഗ്ഗീയസുന്ദരഭൂമി’
‘വാർതിങ്കൾത്തോണിയേറി…..’
‘ദുഃഖമേ നിനക്കു പുലർകാല വന്ദനം’
എന്നു തുടങ്ങിയ മറ്റു ചില ഗാനങ്ങളും ഈയവസരത്തിൽ ഓർമ്മയിൽ വന്നുചേരാതിരിക്കുന്നില്ല.