സിനിമാഗാനങ്ങൾ
ഇനി മറ്റൊരു ഗാനം നോക്കുക. ‘ആറടിമണ്ണിൻ്റെ ജന്മി’യിൽനിന്നുമാണു് ഉദ്ധരിക്കുന്നതു്–
തുടക്കവും ഒടുക്കവും സത്യങ്ങൾ
ഇടയ്ക്കുള്ളതൊക്കെയും കടംകഥകൾ
കളിപ്പിച്ചാൽ കളിക്കുന്ന കുരങ്ങുപോലെ
വിധിക്കൊത്തു വിളയാടും മനുഷ്യരൂപം– തുടക്ക…
സ്വപ്നമാം നിഴൽതേടിയോടുന്ന പാന്ഥന്
സ്വർഗ്ഗവും നരകവും ഭൂമിതന്നെ
മാധവമധുവായ മാധവമാവതും
മരുഭൂമിയാവതും മനസ്സുതന്നെ! മനസ്സുതന്നെ! തുടക്ക….
മൊട്ടായിപ്പൊഴിയും മലരായിപ്പൊഴിയും
ഞെട്ടിലിരുന്നേ കരിഞ്ഞും പൊഴിയും
ദേഹിയും മോഹവും കാറ്റിൽ മറയും
ദേഹമാം ദുഃഖമോ മണ്ണോടുചേരും! മണ്ണോടുചേരും!– തുടക്ക….
ജീവിതസത്യം നമ്മുടെ ഉള്ളംകൈയിൽ വരച്ചുകാണിക്കുന്നു കവി.