സിനിമാഗാനങ്ങൾ
‘വിലയ്ക്കു വാങ്ങിയ വീണ’യിൽനിന്നു് ഉദ്ധരിക്കുന്ന ഒരു ഗാനം നോക്കുക:
സുഖമെവിടെ ദുഃഖമെവിടെ
സ്വപ്നമരീചിക മറഞ്ഞുകഴിഞ്ഞാൽ
ആശയെവിടെ നിരാശയെവിടെ
പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും
പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും
സ്നേഹിച്ചു വളരുമ്പോൾ മറക്കാൻ പഠിക്കും
മനസ്സിനെപ്പോലും ചതിക്കാൻ പഠിക്കും
വെളിച്ചമെവിടെ ഇരുളെവിടെ
മൂടൽമഞ്ഞിൻ യവനികവീണാൽ
പ്രഭാതമെവിടെ പ്രകാശമെവിടെ- സുഖ….
വെയിലത്തു നടക്കുമ്പോൾ തണലിനു കൊതിക്കും
തണലത്തു നില്ക്കുമ്പോൾ താനേ മറക്കും
നിൻനിഴൽകൊണ്ടു നീ നിന്നെ മറയ്ക്കും
ആദിയിലേക്കു നീയറിയാതൊഴുകും- സുഖ…
ഇതും തത്ത്വചിന്താസുരഭിലമെന്നേ പറയേണ്ടു.
