സിനിമാഗാനങ്ങൾ
‘എഴുതാത്തകഥ’യിലെ
കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ
കാണുന്നതെങ്ങനെ നിൻരൂപം – നീ
എന്നു തുടങ്ങിയവയും ഇവിടെ ഉദ്ധരിക്കത്തക്കവയാണു്. ഒരു സാത്വികബുദ്ധിയിൽനിന്നേ ഇത്തരം ഗാനങ്ങൾ ഉയിർക്കൊള്ളൂ എന്നു പ്രത്യേകം പറയേണ്ടതായിട്ടുണ്ട്. ഇനി, തമ്പിയുടെ ചില പ്രേമഗാനങ്ങൾ കൂടി നോക്കുക. സി. ഐ. ഡി. നസീറിലെ ഒരു ഗാനമാണിത്-
നിൻമണിയറയിലെ നിർമ്മലശയ്യയിലെ
നീലനീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻദേഹമലർവല്ലി
എന്നുമെൻവിരിമാറിൽ പടരുമല്ലോ– നിൻമണി….
പുണ്യവതീ നിൻ്റെ പൂങ്കാവനത്തിലൊരു
പുഷ്പശലഭമായ് ഞാൻ പറന്നുവെങ്കിൽ
ശൃംഗാരമധുവൂറും നിൻ രാഗപാനപാത്രം
എന്നുമെന്നധരത്തോടടുക്കുമല്ലോ നിൻമണി….
ഇന്ദുവദനേ നിൻ്റെ നീരാട്ടുകടവിലെ
ഇന്ദീവരങ്ങളായ് ഞാൻ വിടർന്നുവെങ്കിൽ
ഇന്ദ്രനീലാഭതൂകും നിൻമലർമിഴിയുമായ്
സുന്ദരീ അങ്ങനെ ഞാനിണങ്ങുമല്ലോ– നിൻ….
