പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

പുഷ്പാഞ്ജലി എന്ന ചിത്രത്തിലെ ഒരു ഗാനമാണിത്:

പ്രിയതമേ…. പ്രഭാതമേ
ഇരുളല തിങ്ങും കരളിന്നിതളിൽ
വരവർണ്ണിനിയായ് വാരൊളിതൂകും
വാസന്തസൗന്ദര്യമേ – പ്രിയതമേ…

എത്ര കൊതിച്ചു ഞാനോമനേ നിൻ–
ചിത്രശാലാങ്കണമൊന്നു കാണാൻ
എത്ര കൊതിച്ചു നിൻ ശീതളപല്ലവ–
തല്പത്തിലെന്നെ മറന്നുറങ്ങാൻ
മഞ്ഞലച്ചാർത്തിൽ നീരാടാൻ
മന്ദപവനനിൽ ചാഞ്ചാടാൻ– പ്രിയ….

ശൃംഗാരഭാവത്തിൻ സിന്ദൂരമേഘങ്ങൾ
നിൻകവിൾച്ഛായയിൽ നീന്തിടുമ്പോൾ
ആരാധനയുടെ താമരമലരായ്
ആ നവരശ്മിയിലലിയുന്നു ഞാൻ
മന്ദഹാസമായ് വിടരുന്നു ഞാൻ
മണ്ണിനെ വിണ്ണാക്കി മാറ്റുന്നു ഞാൻ– പ്രിയതമേ….

മധുരഭാവങ്ങളുടെ ചിറകണിഞ്ഞ പ്രേമഗാനങ്ങളാണിവയെന്നു പറയേണ്ടതില്ലല്ലോ.