സിനിമാഗാനങ്ങൾ
കാലം നമിക്കും കേളീകലയിൽ
കണികയായ് ഞാനാം സ്വരമലിയേണം
നാഗഫണത്തിലും നർത്തനമരുളും
നവമണിവീണാ സ്വരപാണീ
വാണീമണീ വരദായിനീ– വാണീ…. സ്വർഗ്ഗ….
വാണീദേവി ഈ ഗാനരചയിതാവിനെ ഇപ്പോൾത്തന്നെ അനുഗ്രഹിച്ചുകഴിഞ്ഞിരിക്കയാണു്. അചിരേണ ഈ യുവാവ് പരിണതപ്രജ്ഞനായ ഒരു കവിയും ഗാനരചയിതാവുമായി ഉയർന്നു വിലസുമെന്നുള്ളതിൽ സംശയമില്ല. കേരള ഗവണ്മെൻ്റ് 1969 മുതൽ ഓരോ വർഷവും മലയാളത്തിൽ പ്രദർശിപ്പിക്കുന്ന ഏറ്റവും നല്ല ചിത്രത്തിനും, ചിത്രനിർമ്മാതാവ്, സംവിധായകൻ, ഗായകൻ, ഗാനരചയിതാവു് തുടങ്ങിയവർക്കും അവാർഡ് നല്കിവരുന്നുണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ. 1971-ലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള അവാർഡ് ശ്രീകുമാരൻതമ്പിക്കാണു് ലഭിച്ചതെന്നുള്ള വസ്തുത ഈയവസരത്തിൽ പ്രസ്താവിക്കുവാൻ പ്രത്യേകം സന്തോഷം തോന്നുന്നു.
