പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

വാസനയുടെയും ഭാവനയുടെയും ചെല്ലസ്സന്താനമാണു് യൂസഫലി എന്നു വിളംബരംചെയ്യുവാൻ ഈ ഗാനം ഒന്നുമാത്രം ഉദ്ധരിച്ചാൽ മതി. കദീജയിലെ

സുറുമയെഴുതിയ മിഴികളേ–പ്രണയമധുരത്തേൻ തുളുമ്പും
സൂര്യകാന്തിപ്പൂക്കളേ– സുറുമ….
ജാലകത്തിരശ്ശീലനീക്കി–ജാലമെറിയുവതെന്തിനോ– ജാല ….
തേൻ പുരട്ടിയ മുള്ളുകൾ നീ–കരളിലെറിയുവതെന്തിനോ– സുറുമ….

ഒരു കിനാവിൻ ചിറകിലേറി–ഓമലാളേ നീ വരൂ– ഒരു കി….
നീലമിഴിയിലെ രാഗലഹരി–നീ പകർന്നുതരൂ തരൂ– സുറുമ….

ഈ ഗാനവും സഹൃദയശ്ലാഘ അർഹിക്കുന്നതുതന്നെ.