സിനിമാഗാനങ്ങൾ
ഞങ്ങൾ വിടർത്തും മണിദീപമലരുകൾ
നുള്ളരുതേ നീ പൂങ്കാറ്റേ
മലരണിമുറ്റത്തു ഞങ്ങൾ നല്ലൊരു
മണിദീപമാലിക കൊരുത്തോട്ടെ– കണ്ണൊന്നു….
മണ്ണിലും വിണ്ണിലും ഹൃദയങ്ങളിലും
മിന്നിത്തെളിയൂ ദീപങ്ങളെ
തൃക്കാർത്തികയുടെ തിരുവാർമുടിയിൽ
തിരുകിയ കാനനമലരുകളേ– കണ്ണൊന്നു….
ചെറുതെങ്കിലും കവിതനിറഞ്ഞ ഒരു സുന്ദരഗാനമാണിതും.
നീലനിശീഥിനിയിൽ, നിന്മണിമേടമേൽ എന്നു തുടങ്ങി എത്രയെത്ര ഗാനങ്ങൾ ഇനിയും ഇവിടെ ഉദ്ധരിക്കുവാനുണ്ട്. ലേഖനദൈർഘ്യം ഭയന്നു മാറ്റിവെയ്ക്കുകയാണു്. ചിത്രങ്ങൾക്കു പാട്ടെഴുതുക എന്നതിനു പുറമെ, സിനിമാനിർമ്മാണരംഗത്തേക്കും യൂസഫലി പദമൂന്നിയിരിക്കയാണു്. 1971-ലെ മികച്ച ചലച്ചിത്രത്തിനുള്ള രണ്ടാമത്തെ അവാർഡ് നേടിയ ‘സിന്ദൂരച്ചെപ്പ്’, ആ രംഗത്തെ അദ്ദേഹത്തിൻ്റെ കാൽവെപ്പിൻ്റെ ആദ്യത്തെ ഫലമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.