പദ്യസാഹിത്യചരിത്രം. മുപ്പത്തിയൊന്നാമദ്ധ്യായം.

സിനിമാഗാനങ്ങൾ

ആദ്യകാലത്തെ സിനിമാ നടീനടന്മാരിൽ പലരും നാടകരംഗത്തു പലവിധത്തിലും പ്രസിദ്ധിയേറിയവരായിരുന്നു എന്നുള്ള വസ്തുതയാണതു്. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതരെപ്പറ്റി പറഞ്ഞുവല്ലോ. വൈക്കം വാസുദേവൻനായർ, എൻ. പി. ചെല്ലപ്പൻനായർ, സി. ഐ. പരമേശ്വരൻപിള്ള, സത്യൻ, മാവേലിക്കര എൻ. പൊന്നമ്മ, വഞ്ചിയൂർ മാധവൻനായർ, ടി. എൻ. ഗോപിനാഥൻനായർ, നാഗവള്ളി ആർ. എസ്. കുറുപ്പ്, പ്രേംനസീർ, എബ്രഹാം ജോസഫ്, കാലയ്ക്കൽ കുമാരൻ എന്നിങ്ങനെയുള്ള ചില പേരുകൾ മുൻഗാമികളുടെ പട്ടികയിൽ പെടുന്നവയാണു്.

സിനിമാരംഗത്തു പ്രവേശിച്ച ആദ്യത്തെ ഗാനരചയിതാവായ അഭയദേവിനെത്തുടർന്നു് പി. ഭാസ്കരൻ മുതലായവർ രംഗത്തു വന്നുതുടങ്ങി. അതുപോലെ തന്നെ പി. ലീല, കവിയൂർ രേവമ്മ, മെഹബൂബ് തുടങ്ങിയ അനുഗൃഹീതരായ പിന്നണിഗായകരും മലയാളസിനിമയുമായി ബന്ധപ്പെട്ടുതുടങ്ങിയതും ഇക്കാലം മുതല്ക്കുതന്നെ. ഇനി നമുക്കു് ഇന്നത്തെ സിനിമാഗാനരചയിതാക്കളിൽ ചിലരെപ്പറ്റിയും അവരുടെ ഗാനങ്ങളെപ്പറ്റിയും സാമാന്യമായി ചിലതു ചിന്തിക്കാം.