ഗദ്യസാഹിത്യചരിത്രംമൂന്നാമദ്ധ്യായം

പ്രാചീനഗദ്യകൃതികൾ-രണ്ടാംഭാ​ഗം

രണ്ടാംഭാ​ഗം

കടമറ്റത്തു കത്തനാരുടെ മന്ത്രതന്ത്രങ്ങൾ: 18-ാം നൂററാണ്ടിൽ കേരളീയക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടായ ചില ഗദ്യകൃതികളെപ്പറ്റി മൂന്നദ്ധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. പ്രശസ്ത പണ്ഡിതന്മാരായിരുന്ന ഫാദർ പൗളിനോസ്, റവറണ്ടു് ഗുണ്ടർട്ട് മുതലായ മിഷ്യനറിമാരുടെ കൃതികളും ഈ ഘട്ടത്തിലെ ഗദ്യകൃതികളിൽ അപ്രധാനമല്ലാത്തവയാണു്. കടമറ്റത്തു പീലിപ്പോസുകത്തനാരുടെ മന്ത്രതന്ത്രങ്ങളേയും മധ്യയുഗത്തിലെ ഗദ്യകൃതികളായി കണക്കാക്കാം.

“ഓം ചുത്തമാന കുരിശേ, ഉന്നയടയാളത്തിനാൽ ശത്രുക്കളിമ്മെൽ വരുവാതെ കാത്തുക്കൊ. പിതാമഹൻ രാവു വന്താലും ഇരുട്ടുവന്താലും രാമരാമാത്തിലെ ഒരു പിശാചു വന്താലും മേലേലടിപെടാതെ കാത്തുക്കൊ കത്തനെ. മണ്ണിൽ പിറന്ത ശിലുംവൈ. മാനുഷനെ അ കിടിലോറി വന്ത ശിലുവൈ അതിൽവിട്ടു. അതിൽ പോവാൻ ഉച്ചിവിട്ടു. ഉള്ളംകാൽ വിട്ടു, അസ്ഥിവിട്ടു, അകരം വിട്ടു, വീടുവിട്ടു, നാലുകോടിവിട്ടു. നടക്കല്ലു വിട്ടു, ഇന്തപിടാകവിട്ടു, മറുപിടാകക്കകർത്തു പോകശന്തിലുവൈ.” ഇങ്ങനെ തമിൾപ്രചുരമായ ഒരു രീതിയാണ് കത്തനാരുടെകൃതികളിൽ കാണുന്നതു്.