പദ്യസാഹിത്യചരിത്രം. രണ്ടാമദ്ധ്യായം

പ്രാചീനമണിപ്രവാളം

ആര്യന്മാരുടെ ആഗമനവും ആധിപത്യവും: ആര്യന്മാരുടെ കേരളപ്രവേശത്തെപ്പറ്റി സംശയരഹിതമായി ഒന്നും പറയുവാൻ നിവൃത്തിയില്ല. ക്രിസ്തുവർഷാരംഭത്തോടടുത്തുതന്നെ അവർ ഇവിടെ കടന്നുതുടങ്ങിയിരിക്കണമെന്ന് ഇതി നുമുമ്പു് സൂചിപ്പിച്ചിട്ടുണ്ടല്ലോ എട്ടാം ശതകം മുതലുള്ള ഏതാനും നൂററാണ്ടുകളിലാണ് അവരുടെ ആധിപത്യവും പ്രാബല്യവും ഇവിടെ വർദ്ധിച്ചതെന്നുള്ള അഭിപ്രായം ഇന്നു പ്രാബല്യത്തിൽ എത്തിയിരിക്കുകയാണ്. അതിനു മുമ്പുള്ള കാലഘട്ടങ്ങളിലെങ്ങും അവരുടെ പാദമുദ്രകൾ ഇവിടെ അത്രയൊന്നും തെളിഞ്ഞുകാണുന്നില്ല. എട്ടാം നൂറ്റാണ്ടിൻ്റെ മദ്ധ്യഘട്ടം മുതൽ ഉത്തരേന്ത്യയിൽനിന്ന് ഗുജറാത്തിൽ നിന്നു വലിയ സംഘങ്ങളായി അവർ കേരളത്തിൽ കടന്നുതുടങ്ങി. കേരളീയരുടെ അതിഥിസൽക്കാരം പ്രസിദ്ധരാണല്ലോ.അതിനാൽ കേരളത്തിൽ കടന്നു കൂടിയ വിദേശികളായ ഈ ആര്യന്മാക്കും അയത്നമായ് തന്നെ ഇവിടെ ഉപനിവേശസ്ഥാനങ്ങൾ ഉറപ്പിക്കുവാൻ കഴിഞ്ഞു. ഈ പുതിയ കുടിയേറ്റക്കാർ അന്നിവിടെയുണ്ടായിരുന്ന യിരുന്ന ദ്രാവിഡജനതയേക്കാൾ മഹത്തായ ഒരു സംസ്കാരസമ്പത്തു കൈവശമുള്ളവരായിരുന്നു. ആ സാംസ്കാരികശക്തി ഉപയോഗിച്ചുതന്നെയാണു അവർ അചിരേണ കേരളദ്രാവിഡരുടെ നേതൃത്വം നേടിയതും. ബുദ്ധ ജൈന മതങ്ങൾക്കായിരുന്നു അക്കാലത്ത് ഇവിടെ പ്രാബല്യം സിദ്ധിച്ചിരുന്നത്. അതിനെ തച്ചുടയ്യേണ്ടത് തങ്ങളുടെ സുസ്ഥിതിക്കും ഭദ്രതയ്ക്കും എത്രയം ആവശ്യമെന്നും ഈ പുതിയ കുടിപാപ്പുകാർ മനസ്സിലാക്കി. സ്വമതപ്രചാരണം കൊണ്ട് അതു സുകരവും പ്രസാദ്ധ്യവുമായിത്തീരുകയുള്ള എന്നും ആ ബുദ്ധിജീവികൾ മനസ്സിലാക്കാതെയുമിരുന്നില്ല. അതിനാൽ, അവർ ആവാസമുറപ്പിച്ച ഓരോ സങ്കേതങ്ങളിലും നൂതനക്ഷേത്രങ്ങൾ നിർമ്മിക്കയും, അവയിൽ തങ്ങളുടെ പരദൈവതങ്ങളെ പ്രതിഷ്ഠിച്ചു” ആരാധിക്കയും ചെയ്തുതുടങ്ങി. അതോടുകൂടിത്തന്നെ ചില ഉത്സവങ്ങളും ആര്യപുരാണസംബന്ധമായ ചില കഥാപ്രസംഗങ്ങളും ആവക ക്ഷേത്രങ്ങളിൽ അവർ ആരംഭിച്ചു. ഈ സമ്പ്രദായം നൂതനവും പരിഷ്കൃതവുമായ ഒന്നായിരുന്നതിനാൽ എളുപ്പത്തിൽ ദ്രാവിഡരെ സ്വമതത്തിലേക്ക് ആകർഷിക്കുവാൻ അവർക്കു കഴിഞ്ഞു. കഥാപ്രസംഗങ്ങളിൽ സംസ്കൃതാനഭിജ്ഞരായ ദ്രാവിഡരെ ഭാഗഭാക്കുകളാക്കുവാൻവേണ്ടി സംസ്കൃതശ്ലോകങ്ങൾ ദ്രാവിഡപദങ്ങൾ ഇടകലർത്തി വ്യാഖ്യാനിച്ചുവന്നു. പിൽക്കാലത്തു് പ്രബന്ധങ്ങൾ എന്നൊരു സാഹിത്യശാഖ ഉടലെടുത്തതിങ്ങനെയാണു്. ചാക്യാന്മാർ എന്നൊരു വർഗ്ഗക്കാരെ കൂത്തു പറയുവാനുള്ള തൊഴിൽക്കാരായി പ്രത്യേകം നിയമിക്കയും ചെയ്തു. അതുപോലെതന്നെ ക്ഷേത്രങ്ങളിൽ സംസ്കൃത നാടകങ്ങൾ അഭിനയിക്കാൻ ആരംഭിച്ച ഘട്ടങ്ങളിലും ഈ ക്രാന്തദശികൾ തങ്ങളുടെ നിലനില്പിനും ഭദ്രതയ്ക്കും പറ്റിയ ചില വ്യവസ്ഥകൾ ചെയ്യാതെയുമിരുന്നില്ല. നാടകാഭിനയം ചാക്യാന്മാരുടെ കുലവൃത്തിയാക്കിർത്തീ. ചാക്യാരും നങ്ങ്യാരും ഇതിലെ പ്രധാന അഭിനയക്കാരായിരുന്നതുകൊണ്ടു’- കേരളത്തിലെ ഈ സംസ്കൃതാഭിനയത്തിനും ‘കൂടിയാട്ടം’ എന്നൊരു പ്രത്യേകപേരും പ്രസിദ്ധമായി. കൂടിയാട്ടത്തിൽ വിദൂഷകൻറെ ഫലിതപ്രകടനങ്ങളിൽ ഭാഷാപദങ്ങൾ ഇടകലർത്തി പ്രയോഗിക്കുക എന്നൊരു സമ്പ്രദായവും ആരംഭിച്ചു. ആ അഭിനയഭാഗത്തിനു പ്രാധാന്യവും കല്പിച്ചുപോന്നു. സംസ്കൃതാനഭിജ്ഞരായ കേരളീയരെ ആര്യമതസിദ്ധാന്തങ്ങളിലേക്കാകഷിക്കുവാൻ ഈ കൗശലം ഏറെ സഹായിച്ചു എന്നു പറയേണ്ടതില്ലല്ലോ.